വാൻകൂവർ: കൃത്യമായ തന്ത്രവും അവസരങ്ങൾ മുതലാക്കിയ മികവും കൈമുതലാക്കി സ്വിറ്റ്സർലൻഡ് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. കാനഡയെ 2-1ന് കീഴടക്കിയാണ് സ്വിസ് സംഘം മുന്നേറ്റം കുറിച്ചത്. ......
മയാമി: ലോകകപ്പ് വേദിയിൽ ബ്രസീൽ വീണ്ടും തങ്ങളുടെ കരുത്ത് തെളിയിച്ചു. സ്കോട്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയ മഞ്ഞപ്പട, ആധികാരിക വിജയത്തോടെ നോക്കൗട്ട് റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. ......
ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ സൈന്യം നടത്തിയ നടപടികൾ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും പരിധിയിൽ വരുന്നതാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. 2023 ഒക്ടോബർ 7 മുതൽ ആരംഭിച്ച ഇസ്രയേൽ–ഹമാസ് യുദ്ധത്തിനിടെ ഗാസയിൽ മാത്രം 20,179 കുട്ടികൾ കൊല്ലപ്പെടുകയും 44,143 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
പലസ്തീൻ കുട്ടികളെ ബോധപൂർവം ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്നും, ഇത്തരം നടപടികൾ വംശഹത്യ, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവയുടെ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും ജൂൺ 23ന് പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ......
മയക്കുമരുന്നുകളുടെ ഉപയോഗത്തിനും, വില്‍പ്പനക്കും വ്യാപനത്തിനുമെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് തുടക്കം കുറിച്ച 'ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ട്'-ന്റെ രണ്ടാം ഘട്ടമായ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണപരിപാടികളുടെ ഉദ്ഘാടനം ഇന്ന് ( 25-06-2026 വ്യാഴം) രാവിലെ 11 ന് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. എറണാകുളം എംഎല്‍എ ടി.ജെ വിനോദ് അധ്യക്ഷനായിരിക്കും. ......
കൊച്ചി: മൈക്രോ ഫിനാൻസിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തേണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം, എറണാകുളം ടൗൺഹാളിൽ യോഗത്തിന്റെ ജില്ലയിലെ ഒമ്പത് യൂണിയനുകൾ സംയുക്തമായി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.
ഈഴവസമുദായത്തിലെ സാധാരണക്കാർക്കിടയിലേക്ക് മൈക്രോ ഫിനാൻസിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് വിതരണം ചെയ്തത്. ......
ജൂലൈ 6 മുതൽ 9 വരെ എറണാകുളത്ത് നടക്കുന്ന ബ്രിക്സ് വനിതാ-ശിശുക്ഷേമ മന്ത്രിമാരുടെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘത്തിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം അഡീഷണൽ സെക്രട്ടറി കാരലിൻ ഖോങ്വർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഓൺ ലൈനായി പങ്കെടുത്തു.സമ്മേളനത്തിന്റെ ഭാഗമായി മന്ത്രിതല ചർച്ചകൾ, പാനൽ സംവാദങ്ങൾ, പ്രദർശനമേള എന്നിവ സംഘടിപ്പിക്കും.
അന്താരാഷ്ട്ര പ്രതിനിധികൾ എത്തുന്ന പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ സ്വീകരണം, സുരക്ഷാ ക്രമീകരണങ്ങൾ, യാത്രാ-താമസ സൗകര്യങ്ങൾ എന്നിവ യോഗം വിലയിരുത്തി. ......
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതത്തിൽ നിന്ന് ആഗോള സമ്പദ്വ്യവസ്ഥ ഇതുവരെ പൂർണമായി മുക്തമായിട്ടില്ല. ഹോർമുസ് കടലിടുക്ക് അടച്ചതും എണ്ണവിലയിലെ കുതിപ്പും ലോക രാജ്യങ്ങളെ സമ്മർദത്തിലാക്കിയിരിക്കെയാണ് മറ്റൊരു വലിയ ഭീഷണി ഉയരുന്നത്. ......
മസ്കറ്റ്:ആഗോള സമുദ്രവ്യാപാരത്തിൽ നിർണായക പങ്കുവഹിക്കുന്ന ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുഗമമായ സഞ്ചാരത്തിനായി താൽക്കാലിക യാത്രാപാത (Temporary passage) ലഭ്യമാക്കിയതായി ഒമാൻ സുൽത്താനേറ്റ് പ്രഖ്യാപിച്ചു. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനുമായി (IMO) ചേർന്നാണ് ഒമാൻ ഈ താൽക്കാലിക ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
ഇതുവഴി കടന്നുപോകാൻ ആഗ്രഹിക്കുന്ന കപ്പലുകൾ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനുമായി മുൻകൂട്ടി ഏകോപനം നടത്തേണ്ടതുണ്ടെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി. ......
ദോഹ:കുടുംബമെന്ന കൊച്ചു സാമ്രാജ്യത്തിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുപാകാൻ പുതിയൊരു വസന്തവുമായി ഖത്തർ ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയം. പുതുതലമുറയ്ക്ക് സുസ്ഥിരവും സന്തുഷ്ടവുമായ ദാമ്പത്യജീവിതത്തിന്റെ വഴികാട്ടിയാകാൻ ദഅ്വ-മതമാർഗ്ഗദർശന വകുപ്പിന്റെ വനിതാ വിഭാഗം ഒരുക്കിയ 'സകൻ' (കുടുംബക്കൂട്) ബോധവൽക്കരണ-പരിശീലന പരിപാടി സമൂഹത്തിൽ വലിയ ശ്രദ്ധ നേടുന്നു.
അതിവേഗം പായുന്ന ആധുനിക ലോകത്ത് കുടുംബബന്ധങ്ങളിലെ വിള്ളലുകൾ വാർത്തയാകാറുള്ള ഈ കാലഘട്ടത്തിൽ, പരസ്പര ധാരണയുടെയും കാരുണ്യത്തിന്റെയും പങ്കാളിത്തത്തിന്റെയും പുതിയൊരു ദാമ്പത്യ സംസ്കാരം വാർത്തെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ......
ചെങ്ങന്നൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി ചെങ്ങന്നൂർ ഉപ കേന്ദ്രത്തിൽ 6, 7, 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ടാലൻറ് ഡെവലപ്മെൻറ് കോഴ്സിലേക്കും 11 , 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾ
ജൂലൈ 5-ാം തീയതി ആരംഭിക്കുന്നു. ......